Saturday, February 12, 2011

'റീന സ്റ്റയില്‍'

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ദിവസം  സമയം രാവിലെ...7 മണി   ചാറ്റല്‍ മഴ പെയ്തുകൊണ്ടിരിക്കുന്നു......കുറ്റിപ്പുറത്തുനിന്നും 'റീന' ബസ്സില്‍ തിരൂരിലേക്കാണു യാത്ര  ഇരു വശവും പാടവും അതിനു നടുവിലൂടെയുള്ള റോഡിലൂടെ ബസ്സും ഒരു തണുപ്പ് പിടിച്ച് വേണമോ വേണ്ടയോ എന്ന രീതിയിലാണു ഓട്ടം.തിരക്കുള്ള കുറച്ചാളുകള്‍ ബസ്സിലുണ്ടായിട്ടും  ബസ്സ് മെല്ലെതന്നയാ പോകുന്നത് അതാണു പുകള്‍പെറ്റ 'റീന സ്റ്റയില്‍'  .
ഇടക്ക് ബസ്സ് പെട്ടന്നു നിറുത്തി  എന്താ സംഭവിച്ചതു എന്നറിയാന്‍ ചാറ്റല്‍ മഴയത്തുകൂടി എല്ലാരും പുറത്തേക്ക് നോക്കി....
അതാ അങ്ങ് ദൂരെ നിന്നും  പാടത്ത് വരബ്ബിലൂടെ ഒരു സ്ത്രീ ഒരുകുട്ടിയെയും എടുത്ത് കുടയുംചൂടി ചാറ്റല്‍മഴയും കൊണ്ട് പതുക്കെ ഓടി വരുന്നു... ശരിയാ 'റീന' പോയാല്‍ പിന്നെ  ഒരുമണിക്കൂര്‍ കഴിഞ്ഞേ അടുത്ത ബസ് വരൂ... പാവം ആ സ്ത്രീയും കുട്ടിയും അത്രയും നേരം  മഴകൊണ്ട് റോഡില്‍ നില്‍ക്കേണ്ടി വരും ..എന്നുകരുതി ബസ്സിലുള്ള തിരക്കുള്ളവര്‍പോലും ക്ഷമയോടെ ഇരുന്നു....
ഏല്ലാവരും ആ സ്ത്രീയേയും കുട്ടിയെയും നോക്കി ഇരിക്കാ  അവര്‍ അടുത്തെത്തുന്നതും നോക്കി .... ഏകദേശം ഒരു പത്തുമിനിറ്റായപ്പോള്‍ അവര്‍ റോട്ടിലെത്തി ....ക്ളീനര്‍  വേഗം വാതില്‍ തുറന്നു...യാത്രക്കാര്‍ എല്ലാരും ഒന്നുകൂടി ഉഷാറായിരുന്നു യാത്രക്ക് തയ്യാറായി...
പക്ഷെ ഇത്രയും നേരം തന്നെ കാത്തുനിന്ന ബസ്സിനെയും ആളുകളെയും ഒന്നു നൊക്കുക്ക പോലുമില്ലാതെ ആ സ്ത്രീയും കുട്ടിയും കുടയുംചൂടി  റോഡ് മുറിച്ചുകടന്നു അപ്പുറത്തെ പാടവരബ്ബിലൂടെ യാത്ര തുടര്‍ന്നു.....
എല്ലാവരും പരസ്പരം നോക്കി ഒന്നും മിണ്ടാതെ അതിരാവിലെതന്നെ ഇളിഭ്യരായ മുഖത്തോടെ ഞങ്ങളും യാത്ര തുടര്‍ന്നു...!! കൂടെ  ബസ്സ് നിറുത്തിയ ഡ്രൈവറും !!!

-ഫൈബ് മച്ചിന്‍ചേരി
 

No comments:

Post a Comment