Wednesday, February 9, 2011

എന്റെ ഉപ്പ

എന്റെ ഉപ്പ

നാട്ടില്‍ അദ്ധ്യപകനായും തുടര്‍ന്ന് റാസല്‍ഖൈമയില്‍ പ്രവാസ ജീവിതവും നയിച്ച എന്റെ ഉപ്പ , വര്‍ഷത്തില്‍ നാട്ടില്‍ വരുന്ന ആ മുപ്പത് ദിനങ്ങള്‍ ഞങ്ങള്‍ക്ക് ഒരു ഉത്സവക്കാലമായിരുന്നു. അമ്മായിമാരും മക്കളും എല്ലാരും വീട്ടില്‍ ഒത്തുകൂടി ആര്‍ത്തുല്ലസിക്കുന്ന ആ സന്തോഷകരമായ കാലം  .
ഉപ്പ ഗള്‍ഫില്‍ നിന്നും നാട്ടില്‍ വരുമ്പോള്‍ കൊണ്ടു വരുന്ന "പെട്ടി"  രാത്രിയേ തുറക്കൂ എന്നറിഞ്ഞിട്ടും ഞങ്ങള്‍ ആ പെട്ടിയെ ചുറ്റിപ്പറ്റി നടന്നു ,അഥവാ രാത്രി ഉറക്കത്തില്‍  പെട്ടിതുറക്കുന്നത്  അറിയാതിരുന്നാലൊ എന്നു കരുതി  പെട്ടിക്കു ചുറ്റും പായ വിരിച്ചു കിടന്നുറങ്ങി ഞങ്ങള്‍,
ആരെയും വിട്ടുപൊകാതെ എല്ലാവര്‍ക്കും സമ്മാനങ്ങള്‍  ഉപ്പ ആപെട്ടിയില്‍ കരുതിയിരുന്നു .....കട്ടര്‍..പെന്‍സില്‍...പെന്ന്...റബ്ബര്‍....അത്തര്‍...ഉടുപ്പുകള്‍....പിന്നെ കുറെ ..ചോകലേറ്റുകളും.......
പിന്നെ ഉപ്പ പുറത്തുപോകുമ്പോള്‍ ഉപ്പാന്റെ കൈപിടിച്ച്  ഉപ്പകൊണ്ടന്ന ആ അറബി സ്റ്റയില്‍ കട്ടച്ചെരുപ്പും  കേസിയൊന്റെ നംബ്ബര്‍ മാറുന്ന വാച്ചുംകെട്ടി കുടുംബവീടുകളിലും ഒക്കെ പോകുബ്ബോള്‍ എന്തോരു സന്തോഷമായിരുന്നു....
ഒരിക്കലും ഉപ്പ എന്നെ അടിച്ചില്ല ..ഞാന്‍ വികൃതികാട്ടഞ്ഞിട്ടല്ല ....ഉപ്പപറയും ഞാന്‍ നിങ്ങളെ അടിച്ചാല്‍  പിന്നെ അതോര്‍ത്ത്  ഞാന്‍ ഒരുപാട് സങ്കടപ്പെട്ടു നടക്കേണ്ടി വരും ... ആ വിഷമം ഞാന്‍ റാസല്‍ഖൈമയില്‍ എത്തിയാലും എനിക്കു മറക്കാന്‍ പറ്റില്ല എന്നു പറയും.... ആപിതൃത്വത്തിന്റെ വേദന ...പ്രവാസത്തിന്റെ വേദന....
ഇന്നു ഞാനും ഒരു പ്രവാസിയായി....പക്ഷെ ഇന്നു എന്റെ പ്രിയപ്പെട്ട ഉപ്പ ഞങ്ങളോടൊപ്പമില്ല......ഇന്നു ഞാനും ഒരു പിതാവായി....എന്റെ മോളും നടക്കാന്‍ തുടങ്ങി...അടുത്തുതന്നെ നാട്ടില്‍ പോകാനുള്ള തയ്യാറെടുപ്പുകളുമായി നില്‍ക്കുംബോള്‍ .....ഞാനും സ്വപ്നം കാണുകയാ എന്റെ കയ്യുംപിടിച്ച് എന്റെ മോള്‍  നടക്കുന്നതും.....ആ നിര്‍വൃതിയും...അന്നു എന്റെ ഉപ്പ അനുഭവിച്ച അതേ നിര്‍വൃതി.......ഈ നിര്‍വൃതിക്കിടയിലും അതുകാണാന്‍ എന്റെ ഉപ്പ  ഞങ്ങളോടൊപ്പമില്ല എന്ന സങ്കടവും.....
അല്ല അങ്ങ് സ്വര്‍ഗത്തിലിരുന്ന് ഉപ്പാ നിങ്ങളുതു കാണുമായിരിക്കുമല്ലെ ഉപ്പാ...!!!!



No comments:

Post a Comment