Saturday, February 12, 2011

'റീന സ്റ്റയില്‍'

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ദിവസം  സമയം രാവിലെ...7 മണി   ചാറ്റല്‍ മഴ പെയ്തുകൊണ്ടിരിക്കുന്നു......കുറ്റിപ്പുറത്തുനിന്നും 'റീന' ബസ്സില്‍ തിരൂരിലേക്കാണു യാത്ര  ഇരു വശവും പാടവും അതിനു നടുവിലൂടെയുള്ള റോഡിലൂടെ ബസ്സും ഒരു തണുപ്പ് പിടിച്ച് വേണമോ വേണ്ടയോ എന്ന രീതിയിലാണു ഓട്ടം.തിരക്കുള്ള കുറച്ചാളുകള്‍ ബസ്സിലുണ്ടായിട്ടും  ബസ്സ് മെല്ലെതന്നയാ പോകുന്നത് അതാണു പുകള്‍പെറ്റ 'റീന സ്റ്റയില്‍'  .
ഇടക്ക് ബസ്സ് പെട്ടന്നു നിറുത്തി  എന്താ സംഭവിച്ചതു എന്നറിയാന്‍ ചാറ്റല്‍ മഴയത്തുകൂടി എല്ലാരും പുറത്തേക്ക് നോക്കി....
അതാ അങ്ങ് ദൂരെ നിന്നും  പാടത്ത് വരബ്ബിലൂടെ ഒരു സ്ത്രീ ഒരുകുട്ടിയെയും എടുത്ത് കുടയുംചൂടി ചാറ്റല്‍മഴയും കൊണ്ട് പതുക്കെ ഓടി വരുന്നു... ശരിയാ 'റീന' പോയാല്‍ പിന്നെ  ഒരുമണിക്കൂര്‍ കഴിഞ്ഞേ അടുത്ത ബസ് വരൂ... പാവം ആ സ്ത്രീയും കുട്ടിയും അത്രയും നേരം  മഴകൊണ്ട് റോഡില്‍ നില്‍ക്കേണ്ടി വരും ..എന്നുകരുതി ബസ്സിലുള്ള തിരക്കുള്ളവര്‍പോലും ക്ഷമയോടെ ഇരുന്നു....
ഏല്ലാവരും ആ സ്ത്രീയേയും കുട്ടിയെയും നോക്കി ഇരിക്കാ  അവര്‍ അടുത്തെത്തുന്നതും നോക്കി .... ഏകദേശം ഒരു പത്തുമിനിറ്റായപ്പോള്‍ അവര്‍ റോട്ടിലെത്തി ....ക്ളീനര്‍  വേഗം വാതില്‍ തുറന്നു...യാത്രക്കാര്‍ എല്ലാരും ഒന്നുകൂടി ഉഷാറായിരുന്നു യാത്രക്ക് തയ്യാറായി...
പക്ഷെ ഇത്രയും നേരം തന്നെ കാത്തുനിന്ന ബസ്സിനെയും ആളുകളെയും ഒന്നു നൊക്കുക്ക പോലുമില്ലാതെ ആ സ്ത്രീയും കുട്ടിയും കുടയുംചൂടി  റോഡ് മുറിച്ചുകടന്നു അപ്പുറത്തെ പാടവരബ്ബിലൂടെ യാത്ര തുടര്‍ന്നു.....
എല്ലാവരും പരസ്പരം നോക്കി ഒന്നും മിണ്ടാതെ അതിരാവിലെതന്നെ ഇളിഭ്യരായ മുഖത്തോടെ ഞങ്ങളും യാത്ര തുടര്‍ന്നു...!! കൂടെ  ബസ്സ് നിറുത്തിയ ഡ്രൈവറും !!!

-ഫൈബ് മച്ചിന്‍ചേരി
 

Wednesday, February 9, 2011

എന്റെ ഉപ്പ

എന്റെ ഉപ്പ

നാട്ടില്‍ അദ്ധ്യപകനായും തുടര്‍ന്ന് റാസല്‍ഖൈമയില്‍ പ്രവാസ ജീവിതവും നയിച്ച എന്റെ ഉപ്പ , വര്‍ഷത്തില്‍ നാട്ടില്‍ വരുന്ന ആ മുപ്പത് ദിനങ്ങള്‍ ഞങ്ങള്‍ക്ക് ഒരു ഉത്സവക്കാലമായിരുന്നു. അമ്മായിമാരും മക്കളും എല്ലാരും വീട്ടില്‍ ഒത്തുകൂടി ആര്‍ത്തുല്ലസിക്കുന്ന ആ സന്തോഷകരമായ കാലം  .
ഉപ്പ ഗള്‍ഫില്‍ നിന്നും നാട്ടില്‍ വരുമ്പോള്‍ കൊണ്ടു വരുന്ന "പെട്ടി"  രാത്രിയേ തുറക്കൂ എന്നറിഞ്ഞിട്ടും ഞങ്ങള്‍ ആ പെട്ടിയെ ചുറ്റിപ്പറ്റി നടന്നു ,അഥവാ രാത്രി ഉറക്കത്തില്‍  പെട്ടിതുറക്കുന്നത്  അറിയാതിരുന്നാലൊ എന്നു കരുതി  പെട്ടിക്കു ചുറ്റും പായ വിരിച്ചു കിടന്നുറങ്ങി ഞങ്ങള്‍,
ആരെയും വിട്ടുപൊകാതെ എല്ലാവര്‍ക്കും സമ്മാനങ്ങള്‍  ഉപ്പ ആപെട്ടിയില്‍ കരുതിയിരുന്നു .....കട്ടര്‍..പെന്‍സില്‍...പെന്ന്...റബ്ബര്‍....അത്തര്‍...ഉടുപ്പുകള്‍....പിന്നെ കുറെ ..ചോകലേറ്റുകളും.......
പിന്നെ ഉപ്പ പുറത്തുപോകുമ്പോള്‍ ഉപ്പാന്റെ കൈപിടിച്ച്  ഉപ്പകൊണ്ടന്ന ആ അറബി സ്റ്റയില്‍ കട്ടച്ചെരുപ്പും  കേസിയൊന്റെ നംബ്ബര്‍ മാറുന്ന വാച്ചുംകെട്ടി കുടുംബവീടുകളിലും ഒക്കെ പോകുബ്ബോള്‍ എന്തോരു സന്തോഷമായിരുന്നു....
ഒരിക്കലും ഉപ്പ എന്നെ അടിച്ചില്ല ..ഞാന്‍ വികൃതികാട്ടഞ്ഞിട്ടല്ല ....ഉപ്പപറയും ഞാന്‍ നിങ്ങളെ അടിച്ചാല്‍  പിന്നെ അതോര്‍ത്ത്  ഞാന്‍ ഒരുപാട് സങ്കടപ്പെട്ടു നടക്കേണ്ടി വരും ... ആ വിഷമം ഞാന്‍ റാസല്‍ഖൈമയില്‍ എത്തിയാലും എനിക്കു മറക്കാന്‍ പറ്റില്ല എന്നു പറയും.... ആപിതൃത്വത്തിന്റെ വേദന ...പ്രവാസത്തിന്റെ വേദന....
ഇന്നു ഞാനും ഒരു പ്രവാസിയായി....പക്ഷെ ഇന്നു എന്റെ പ്രിയപ്പെട്ട ഉപ്പ ഞങ്ങളോടൊപ്പമില്ല......ഇന്നു ഞാനും ഒരു പിതാവായി....എന്റെ മോളും നടക്കാന്‍ തുടങ്ങി...അടുത്തുതന്നെ നാട്ടില്‍ പോകാനുള്ള തയ്യാറെടുപ്പുകളുമായി നില്‍ക്കുംബോള്‍ .....ഞാനും സ്വപ്നം കാണുകയാ എന്റെ കയ്യുംപിടിച്ച് എന്റെ മോള്‍  നടക്കുന്നതും.....ആ നിര്‍വൃതിയും...അന്നു എന്റെ ഉപ്പ അനുഭവിച്ച അതേ നിര്‍വൃതി.......ഈ നിര്‍വൃതിക്കിടയിലും അതുകാണാന്‍ എന്റെ ഉപ്പ  ഞങ്ങളോടൊപ്പമില്ല എന്ന സങ്കടവും.....
അല്ല അങ്ങ് സ്വര്‍ഗത്തിലിരുന്ന് ഉപ്പാ നിങ്ങളുതു കാണുമായിരിക്കുമല്ലെ ഉപ്പാ...!!!!



Wednesday, December 29, 2010

വള്ളിക്കാഞ്ഞിരം

ദൈവത്തിന്റെ സ്വന്തം നട്ടില്‍ മലപ്പുരത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തിരൂരിനോടു ചേര്‍ന്നുകിടക്കുന്ന കൊചുഗ്രാമം -“വള്ളിക്കാഞ്ഞിരം”

ബദാം ചുവട്ടില് ഉണ്ടായിരുന്ന ആ പഴയ വായനശാലയും , കാല്പന്തുകൊണ്ട് മായാലോകം തീര്ത്ത എരിഞിപ്പാടവും , വൈ എം എ യും സ്മാസ്കും , നമ്മുടെ പന്ചായത്ത് കിണറും , ഓവുപാലവും എല്ലാം .......
സായഹ്നത്തിന്റെ സൌഹ്ര്'ദ ഭൂമിയായ എരിഞ്ഞിപ്പാടവും വിജ്ഞാനത്തിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു തന്ന പറംബ്ബത്ത് സ്കൂളും


ഓര്ക്കുന്നുണ്ടോ നമ്മള് ആ മുഖാമുഖം ഓട്ടോരിക്ഷയില് തിരൂരിലേക്ക് പോയിരുന്നത്.....അങിനെ എന്തെല്ലാം......!
ആര്ക്കണു നമ്മുടെ നാടിനെ മരക്കനാവുക..?

വള്ളിക്കാഞ്ഞിരത്തിന്റെ ഇന്നീകാണുന്ന മുഖത്തിനു പിന്നിലും മറ്റെവിടെത്തേയും പോലെ കുറെ പ്രവസികളുടെയും വിയര്‍പ്പിന്റെ മണമുണ്ട്

പ്രവാസിയായ നമുക്ക് മറക്കാന് പറ്റുമൊ നമുക്ക് ആ സുന്ദര ഗ്രാമത്തെ ..

പിറന്ന നാടും വീടും വിട്ട് ഈപ്രവാസ ലോകത്ത് എത്തിയലേ നാം നമ്മുടെ നാടിന്റെ യഥാര്‍ത്ഥ വിലയറിയൂ, നമ്മുടെ ഗ്രാമത്തിന്റെ ആ സൌന്ദര്യം മനസ്സിലാകൂ, അവിടെ നിന്നുമുള്ള ഒരോ വാര്‍ത്തയുംകേള്‍ക്കന്‍ നാം കാതോര്‍ത്തിരിക്കൂ.

ഗ്ര്'ഹാതുരത്വത്തിന്റെ തീക്ഷണ്മായ ചിന്തകള്‍ എതൊരു പ്രവാസിയെയും എപ്പോഴും പിന്തുടര്‍ന്നുകൊണ്ടിരിക്കും സ്വന്തം നാടിനെയും ക്കുടുമ്ബത്തെയും ഓര്‍ക്കാതെ ഓര്‍മിഛുകൊണ്ടിരിക്കാതെ ഒരു പ്രവാസിക്കും തന്റെ ദിനരാത്രങ്ങളെ തള്ളിനീക്കാനാവില്ല.